ഭരണചരിത്രം
തിരുവിതാംകൂര്‍ പ്രദേശത്ത് ജനാധിപത്യ രീതിയില്‍ നടന്ന ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 1953 ല്‍ നിലവില്‍ വന്ന ആദ്യത്തെ ഭറണസമിതിയുടെ അദ്ധ്യക്ഷന്‍ ശ്രീ കെ ശങ്കരനാരായണന് പോറ്റി ആയിരുന്നു. ശ്രീ. എന്‍ രവീന്ദ്രന് നായരായിരുന്നു 1954 ജനുവരി 1 നിലവില്‍ വന്ന രണ്ടാമത്തെ ഭരണസമിതിയുടെ അദ്ധ്യക്ഷന്‍ അതിനുശേഷം പ്രസിഡന്റായ ശ്രീമതി.ഭാനുമതി പഞ്ചായത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റായി സമിതി തെരഞ്ഞെടുക്കപ്പെട്ടു. 1988 ലെ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന ഈ ഭരണ സമിതിക്കു ശേഷമാണ് 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരമുള്ള ആദ്യത്തെ പഞ്ചായത്ത് നിലവില്‍ വന്നത്. 1955 ല്ചുമതലയേറ്റ സമിതിയുടെ അദ്ധ്യക്ഷ ശ്രീമതി എ സരോജിനി അമ്മ ആയിരുന്നു. 2000 സെപ്തംബറില്‍ നടന്ന തെരഞ്ഞെടുപ്പിലും 2005 ലെ തെരഞ്ഞെടുപ്പിലും ശ്രീ. കെ വാമദേവന്റെ അദ്ധ്യക്ഷതയിലുള്ള പഞ്ചായത്താണ് ഭരണസാരഥ്യം വഹിച്ചിരുന്നത്. 2010 സെപ്തംബര്‍ 30 ന് കാലാവധി അവസാനിച്ച ഭരണസമിതിക്കു ശേഷം ഉദ്യോഗസ്ഥര്‍ അംഗങ്ങളായ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഒരു മാസം ചുമതല വഹിച്ചു. തുടര്‍ന്ന് 2010 ഒക്ടോബര്‍ 23 ന് നടന്ന തെരഞ്ഞെടുപ്പിലൂടെ 19 അംഗങ്ങളുള്ള പഞ്ചായത്ത് 2010നവംബര്‍ 1 ന് ചുമതലയേല്‍ക്കുകയും ശ്രീമതി സി രുഗ്മിണി അമ്മ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് 2015 ല്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ 19 അംഗങ്ങളുള്ള പഞ്ചായത്ത് ശ്രി വിഷ്ണു ബി പ്രസിഡന്റായി തെരഞ്ഞെടുത്ത് ചുമതലയേറ്റു.അതിനുശേഷം 2020 ല്‍ കോവിഡ് മൂലം തദ്ദേശ തെരെഞ്ഞടുപ്പ് വൈകുകയും ഏകദേശം 2 മാസത്തോളം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചുമതല വഹിക്കുകയും ചെയ്തു.തുടര്‍ന്ന് 2020 ഡിസംബറില്‍ ചുമതലയേല്‍ക്കുകയും ശ്രീമതി ജി ശാന്തകുമാരി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.തുടര്‍ന്ന് രണ്ടര വര്‍ഷത്തിനു ശേഷം ഉപതെരെഞ്ഞെടുപ്പിലൂടെ ശ്രീമതി സുസ്മതി എസ് പ്രസിഡന്റായി ചുമതലയേറ്റു.