തിരുവനന്തപുരം ജില്ല
കടലുകാണിപ്പാറ ടൂറിസ്റ്റ് കേന്ദ്രം

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിനടുത്ത് പുളിമാത്ത് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു ഓഫ്‌ബീറ്റ് വിനോദസഞ്ചാര കേന്ദ്രമാണ് കടലുകാണിപ്പാറ (കടലുകാണപ്പാറ). പ്രകൃതിഭംഗിയും ആത്മീയതയും ഒത്തുചേരുന്ന ഈ പ്രദേശം സഞ്ചാരികൾക്ക് വേറിട്ടൊരു യാത്രാനുഭവം സമ്മാനിക്കുന്നു.ഈ പാറയ്‌ക്ക് സമീപമാണ് ചരിത്രപ്രാധാന്യമുള്ള പുരാതനമായ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാറയിൽ നിന്ന് ഏകദേശം 50 അടി താഴ്ചയിലാണ് ക്ഷേത്രമുള്ളത്. പരശുരാമൻ പ്രതിഷ്ഠ നടത്തിയതായി വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.

Kadalukanippara